ചെങ്ങന്നൂർ: എം. സി റോഡിൽ കെഎസ്ആർടിസി
ബസ്സും ഇരുചക്ര വാഹനങ്ങളും കൂട്ടിയിടിച്ച് 6 പേർക്ക് പരുക്ക്.
എം സി റോഡിൽ മുളക്കുഴ സെഞ്ചുറി ജംഗ്ഷന് കിഴക്കായി
ബുധനാഴ്ച
രാവിലെ ആണ് അപകടമുണ്ടായത്.
കൊട്ടാരക്കരയിൽ നിന്നും കോട്ടയത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസ് നീയന്ത്രണം വിട്ട് രണ്ടു ഇരു
ചക്ര വാഹനങ്ങളിൽ
ഇടിക്കുകയായിരുന്നു.
അപകടത്തിൽ പരുക്കേറ്റ ഇരുചക്രവാഹന യാത്രികരായ പാമ്പാടി കോത്തല കോതാനിൽ ഡോൺ ഫിലിപ്പ് 36, മുളക്കുഴ തെക്കലയത്ത് അജയ് എന്നിവരെ കല്ലിശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ......
ചെങ്ങന്നൂർ: വയോജനങ്ങളുടെ വർദ്ധിച്ച ജനസംഖ്യാനുപാതത്തിനു അനുസരിച്ച് അവരുടെ ക്ഷേമത്തിനുള്ള പദ്ധതി വിഹിതം വർദ്ധിപ്പിക്കണമെന്ന് ഫെഡറേഷൻ ഓഫ് സീനിയർ സിറ്റിസൺസ് അസ്സോസ്സിയേഷൻ സ് ആലപ്പുഴ ജില്ലാ വാർഷിക സമ്മേളനം പുതിയ സർക്കാരിന് മുമ്പിൽ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. വയോജന കമ്മീഷനിൽ ഏറ്റവും വലിയ വയോജന സംഘടനയായ ഫൊസ്കാക്കിൻ്റെ പ്രതിനിധിയെ ഉൾപ്പെടുത്തി പുന:സംഘടിപ്പിക്കണമെന്ന് പുതിയ സർക്കാരിനോട് യോഗം ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡൻ്റ് തൃപ്പാദം വിജയൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. ......
തിരുവനന്തപുരം: കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നീരീക്ഷണകേന്ദ്രം. പത്ത് ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.......
തിരഞ്ഞെടുപ്പ് ഫലത്തെ ഏതെങ്കിലും പാർട്ടിയുടെ വിജയമായല്ല, ജനങ്ങളുടെ വിജയമായാണ് കാണുന്നതെന്ന് ഓർത്തഡോക്സ് സഭ കോട്ടയം ഭദ്രാസനാധിപനും, മാധ്യമ വിഭാഗം തലവനുമായ യൂഹാനോൻ മാർ ദിയസ്ക്കോറോസ്.ജയിച്ചു വന്നത് യു.ഡി.എഫ് ആയതുകൊണ്ട് അവർക്ക് ക്രെഡിറ്റ് അവകാശപ്പെടാമെങ്കിലും, ജനങ്ങളെ പരാജയപ്പെടുത്താൻ ശ്രമിച്ചാൽ അധികകാലം നിലനിൽക്കില്ലെന്നതിന്റെ തെളിവാണ് ഈ തിരഞ്ഞെടുപ്പ് ഫലമെന്നും അദ്ദേഹം പറഞ്ഞു.
ജനം അവരുടെ ഊഴം വരുമ്പോൾ അത് കൃത്യമായി വിനിയോഗിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.സഭയോ സംഘടനയോ സമുദായമോ അല്ല മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടതെന്നും, ആറന്മുളയിൽ ജനങ്ങൾ വിവേകത്തോടെയാണ് വോട്ട് ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളെ 'ആലിപ്പഴം പഴുത്തപ്പോൾ കാക്കയ്ക്ക് വായ്പ്പുണ്ണ്' എന്ന അവസ്ഥയോടാണ് അദ്ദേഹം ഉപമിച്ചത്. ......
തിരുവനന്തപുരം: പിണറായി വിജയൻ പ്രതിപക്ഷ നേതാവാകണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ അഭിപ്രായം. മുഴുവൻ സെക്രട്ടറിയേറ്റ് അംഗങ്ങളും പിണറായി വിജയൻ തന്നെ പ്രതിപക്ഷ നേതാവാകണം എന്ന നിലപാടിലാണ് എന്നാണ് പുറത്തുവരുന്ന വിവരം. ......
ഭാര്യ കെ.പി. രമണിക്കൊപ്പമായിരുന്നു കോടിയേരിയുടെ വീട്ടിലെത്തിയത്.......
മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് 102 സീറ്റുകളാണ് കിട്ടിയതെങ്കിൽ ഫലപ്രഖ്യാപനത്തിന് പിന്നാലെ തിരൂർ സ്വദേശി കുന്നത്ത് മുസ്തഫയ്ക്ക് സ്വന്തമായത് 70,000 രൂപ വിലമതിക്കുന്ന ഒരു കറവപശുവാണ്. സുഹൃത്തുക്കളും ക്ഷീരകർഷകരുമായ മുസ്തഫയും മഹേഷും തമ്മിലുള്ള പന്തയത്തിനൊടുവിലാണ് പശു മുസ്തഫയ്ക്ക് സ്വന്തമായത്.
തിരൂർ വെട്ടം പഞ്ചായത്തിലെ കാനൂർ സ്വദേശിയായ മുസ്തഫ മുസ്ലീംലീഗ് പ്രവർത്തകനാണ്. നിറമരുതൂർ പത്തമ്പാട് സ്വദേശിയായ മഹേഷ് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും. ......
യു. പ്രതിഭയുടെ തോൽവിയെ 'കാത്തുവെച്ച പ്രതികാരം' എന്ന് വിശേഷിപ്പിച്ച് സോഷ്യൽ മീഡിയയിൽ സൈബർ യുദ്ധം.......
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന് ശേഷം ആദ്യം വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിൽ എഴുതി തയ്യാറാക്കിയ കുറിപ്പ് വായിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. എഴുതിക്കൊണ്ടു വന്ന കുറിപ്പ് വായിച്ച ശേഷം വാർത്താ സമ്മേളനം അവസാനിപ്പിക്കുകയും ചെയ്തു. ......
ധർമ്മടത്തെ എട്ട് പഞ്ചായത്തില്‍ ആയി 198 ബൂത്താണ് ഉള്ളത്. ഇതില്‍ മൂന്നില്‍ ഒന്ന് എന്ന കണക്കില്‍ അബ്ദുള്‍ റഷീദ് ലീഡ് നിലനിർത്തി.......